കോഴിക്കോട്: കഥക് ഇതിഹാസമായ പണ്ഡിറ്റ് ബിര്‍ജ് മഹാരാജിന്റെ ഓര്‍മയ്ക്കായി ചിദംബരം അക്കാദമി ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചിന് ശ്രീനാരായണ ഗുരു സെന്റിനറി ഹാളില്‍ സംഘടിപ്പിക്കുന്ന ബിര്‍ജ് ശ്യാംസ്മൃതി സമാരോഹ്, ബിര്‍ജ് മഹാരാജിന്റെ പൗത്രന്‍ ത്രിഭുവന്‍ മഹാരാജും പത്‌നി രജനിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്ത കഥകളി കലാകാരി രഞ്ജിനി സുരേഷിനെ മുല്ലശ്ശേരി ലക്ഷ്മി പൊന്നാടയണിയിച്ച് ആദരിക്കും.
ത്രിഭുവന്‍ മഹാരാജിന്റെ ശിഷ്യനും നര്‍ത്തകനുമായ ഗിരിധര്‍ കൃഷ്ണ കഥക് വിസ്താര്‍ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്യും. നടി നിരഞ്ജന ആശംസയര്‍പ്പിക്കും. സി.എച്ച് മുഹമ്മദ്, കഥക് നര്‍ത്തകി അശ്വിനി റെജി എന്നിവര്‍ സംബന്ധിക്കും.