കോഴിക്കോട്: മഹേശ്വരി സഭ കാലിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുജറാത്തി ഹാളില്‍അഞ്ച് ദിവസങ്ങളിലായി നടത്തിയ ഗൗ കൃപാ കഥാ മഹോത്സവംസമാപിച്ചു. സന്യാസിനി കപില ഗോപാല്‍ ദീതിയുടെ നേതൃത്വത്തിലായിരുന്നു പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തിയത്. കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമായി 40 ഓളം മഹേശ്വരി രാജസ്ഥാന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. 80 വര്‍ഷങ്ങള്‍ മുന്‍പാണ് ഇവര്‍ കോഴിക്കോട് എത്തുന്നത്. ഏറെ പേരും ടെക്‌സ്റ്റൈല്‍ മേഖലയിലുള്ളവര്‍ . കേരളീയ സംസ്‌ക്കാരവുമായി ഇണങ്ങി ചേര്‍ന്നെങ്കിലും രാജസ്ഥാനിലെ മഹേശ്വരി പരമ്പാരാഗത കുടുംബങ്ങള്‍ ഗോ മാതയിലൂന്നിയ സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായാണ് ജീവിക്കുന്നത് . ഈ അനുഷ്ഠാനങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറാനും പഴയ തലമുറയില്‍ ഊട്ടി ഉറപ്പിക്കാനുമാണ് സന്യാസിനി കപില ഗോപാല്‍ ദീതി കോഴിക്കോട്ടെത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. . നാടന്‍ പശുക്കളെ പരിപാലിക്കാന്‍ പുതിയ തലമുറയ്ക്ക് ബോധം ഉണ്ടാക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലമായി കോഴിക്കോട് കോട്ടുളിയില്‍ പുതിയ ഗോശാല നിര്‍മ്മിക്കുമെന്ന് അലോക് കുമാര്‍ സാബു പറഞ്ഞു.
മഹേശ്വരി സഭ പ്രസിഡന്റ് ലക്ഷമി നാരായണ്‍ ഭട്ടട, രമേഷ് ചാണ്ടക്, അലോക് കുമാര്‍ സാബു , സഞ്ജീവ് സാബു , അഥുല്‍ സാബു എന്നിവര്‍ നേതൃത്വം നല്‍കി.