കോഴിക്കോട്: ആയിഷ കക്കോടിയുടെ കവിതകള്‍ സത്യത്തിന്റെ നേര്‍സാക്ഷ്യങ്ങളാണെന്നും മലയാളത്തിലെ മികച്ച കവിതകളായി ഇത് രേഖപ്പെടുത്തപ്പെടുമെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ആയിഷ കക്കോടിയുടെ കവിതാ സമാഹാരമായ മകുടം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി അനീസ സുബൈദ പുസ്തകം ഏറ്റുവാങ്ങി.ആവിഷ്‌ക്കാരത്തിന്റെ ലോകത്ത് മത്സരങ്ങളില്ല. ആധിപത്യവും വിധേയത്വവുമില്ല. മനുഷ്യന്‍ നടത്തുന്ന ഏത് പ്രവര്‍ത്തനത്തിനും സ്വാതന്ത്ര്യത്തിന്റെ സ്വാദറിയണം. ഇന്ന് അധികാരത്തിന് ആമേന്‍ പറയുന്ന തിരക്കിലാണ് പലരും.
ഒരു സര്‍ക്കാരിനും ജനങ്ങളുടെ തലക്ക് മുകളില്‍ കാല്‍വെക്കാന്‍ അധികാരമില്ല. എന്നാലിന്ന് വ്യത്യസ്ത ഭാഷയും സംസ്‌ക്കാരവും ഭക്ഷണവും കഴിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നത്. പുതുതായി എഴുതുന്നവര്‍ക്ക് വായനാസമൂഹം നല്ല പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുജാത അശോകന്‍ അധ്യക്ഷത വഹിച്ചു. കവര്‍ ഡിസൈന്‍ ചെയ്ത ഖദീജ ടിസ്സിക്ക് കെ.ഇ.എന്‍ ഉപഹാരം നല്‍കി. അധ്യാപകനും കവിയുമായ രമേഷ് കാവില്‍ പുസ്തക പരിചയം നടത്തി. കബീര്‍ സലാല, അശോകന്‍ ചേമഞ്ചേരി, വിശ്വന്‍ നന്മണ്ട, എന്‍. രാധ, എ.ടി ലീല, റുക്‌സാന കക്കോടി ആശംസ നേര്‍ന്നു. ആയിഷ കക്കോടി മറുമൊഴി നടത്തി. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ സ്വാഗതവും റിട്ട. ഹെഡ്മാസ്റ്റര്‍ കെ.വി അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു.