- ആപ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്
ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ആറു പേരെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലയുടെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലിസ് പറയുന്നത്.
ഗായകന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് എ.എ.പിക്കെതിരേ രംഗത്തെത്തി. പഞ്ചാബ് ഭരിക്കാനുള്ള ധാര്‍മിക അധികരം നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമീന്ദര്‍ സിങ് രാജാ വാറിങ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മൂസെ വാലയുള്‍പ്പെടെ 424 വി.ഐ.പികള്‍ക്കുള്ള പോലിസ് സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 29കാരനായ മൂസെ വാലയെ ആക്രമികള്‍ വെടിവച്ചു കൊന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യവേയാണ് അക്രമണമുണ്ടായത്.