കോഴിക്കോട്: കേരള ക്ഷീര കർഷക കോൺഗ്രസ്സ് മലബാർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക ക്ഷീര ദിനാഘോഷം ജൂൺ 1ന് വൈകിട്ട് 4 മണിക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ കെ.മുരളീധരൻ.എം.പി ഉൽഘാടനം ചെയ്യും. മലബാർ മേഖല കമ്മറ്റി പ്രസിഡണ്ട് എം.ഒ.ദേവസ്യ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ മുഖ്യാതിഥിയായിരിക്കും. മലബാർ മേഖല ജന.സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തും. മനോജ് ചിങ്ങന്നൂർ, പി.എം.ജോസ്, പി.കെ.ചോയ്, ടി.പി.ഉസ്മാൻ, മാമുനി വിജയൻ, ടി.പി.മുഹമ്മദ് സലീം, സുധാകരൻ പാലാഴി, രാധാകൃഷ്ണൻ പെരുമണ്ണ, രഞ്ജിത്ത് കണ്ണോത്ത്, ഗംഗാധരൻ കൊയിലാണ്ടി, പ്രകാശൻ ചാലിയകത്ത് ആശംസകൾ നേരും. കെ.ഹരിദാസക്കുറുപ്പ് സ്വാഗതവും, സുരേഷ് ബാബു മുണ്ടക്കൽ നന്ദിയും പറയും. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക അവാർഡ് നേടിയ സച്ചിദാനന്ദ ഗോപാലകൃഷ്ണനെയും, ക്ഷീര കർഷകരെയും ഐഎൻടിയുസി യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളായ നബീൽ അഹമ്മദ്, സോനു.സി എന്നിവരെയും ചടങ്ങിൽ ആദരിക്കും.