രാജസ്ഥാനെ വീഴ്ത്തി അരങ്ങേറ്റത്തില്‍ കിരീടമണിഞ്ഞ് ഗുജറാത്ത്

രാജസ്ഥാനെ വീഴ്ത്തി അരങ്ങേറ്റത്തില്‍ കിരീടമണിഞ്ഞ് ഗുജറാത്ത്

അഹ്‌മദാബാദ്: ഇന്നലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റണിന്റെ ദിനമായിരുന്നു. ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള രാജസ്ഥാന്റെ തീരുമാനത്തില്‍ നിന്ന് തന്നെയായിരുന്നു തുടക്കം. സഞ്ജു സാംസണിന്റെ രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അക്ഷരാര്‍ഥത്തില്‍ ഹര്‍ദിക്കും സംഘവും ബൗളിങ് മികവിലൂടെ രാജസ്ഥാനെ പൂട്ടുകയായിരുന്നു.

39 റണ്‍സെടുത്ത ജോസ് ബട്‌ലറും 22 റണ്‍സെടുത്ത ജെയ്‌സ്വാള്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്‌കോറര്‍. നായകന്‍ സഞ്ജു സാംസണ്‍ (14) അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 18.1 ഓവറില്‍ മറികടന്നു. ബാറ്റിങ് നിര കളി മറന്നപ്പോള്‍ രാജസ്ഥാന്റെ ബൗളിങ് നിര പൊരുതി എതിരാളികള്‍ക്കു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. എങ്കിലും ഗുജറാത്തിന്റെ വിധിയില്‍ രാജസ്ഥാനും വീണു.

ഗുജറാത്തിനു വേണ്ടി ശുഭ്മാന്‍ ഗില്‍ പുറത്താകാതെ 45 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ 34 ഉം ഡേവിഡ് മില്ലര്‍ 32ഉം റണ്‍സെടുത്തു.

17 റണ്‍സെടുത്ത് മൂന്നു വിക്കറ്റെടുക്കുകയും ബാറ്റിങ്ങില്‍ 34 റണ്‍സെടുക്കുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍.

ഹാര്‍ദിക് പാണ്ഡ്യ മൂന്നും രവിശ്രീനിവാസന്‍ രണ്ടും ഷമി, ദയാല്‍, റാഷിദ് ഖാന്‍ ഓരോ വിക്കറ്റ് വീതം രാജ്സ്ഥാന്റെ വീഴ്ത്തി.

ബോള്‍ട്ട്, പ്രസീത് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍ ഗുജറാത്തിന്റെ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *