മണിപ്പൂരില്‍ ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്കേറ്റു

മണിപ്പൂരില്‍ ഐ.ഇ.ഡി പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്കേറ്റു

ഇംഫാല്‍: മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളില്‍ ഐ.ഇി.ഡി സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

വെസ്റ്റ് ബംഗാളില്‍ നിന്നുള്ള പങ്കജ് മഹാതോ (21) ആണ് മരിച്ചത്. കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിനെത്തിയവരാണ് ആക്രമണത്തിനിരയായത്. അര്‍ധരാത്രി 1.14 ഓടു കൂടിയാണ് ആക്രമണമുണ്ടായത്.

അരൂപ് മണ്ഡല്‍, സൂവിക് പത്ര, അപൂര്‍വ മോണ്ടല്‍, രാജേഷ് രമാണിക് എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍. ഇവരെ തൗബല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *