നേപ്പാള്‍ വിമാന അപകടം; എല്ലാവരും മരിച്ചതായി അധികൃതര്‍

നേപ്പാള്‍ വിമാന അപകടം; എല്ലാവരും മരിച്ചതായി അധികൃതര്‍

  • 16 മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയില്‍ തകര്‍ന്നുവീണ താര വിമാനത്തിലെ എല്ലാവരും മരിച്ചതായി കരുതുന്നുവെന്ന് അധികൃതര്‍. വിമാനത്തിലുണ്ടായിരുന്ന 22 പേരില്‍ 14 പേരുടെ മൃതദേഹം കണ്ടെടുത്തതായി അഭ്യന്തരമന്ത്രാലയം വക്താവ് പഡീന്ത്ര മണി പറഞ്ഞു. കണ്ടെടുത്ത 16 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും അറിയിച്ചു.

താര എയര്‍ലൈന്‍സിന്റെ 9 എന്‍.ഇടി വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് 15 മിനുറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്ട് ഓഫിസര്‍ നേത്ര പ്രസാദ് ശര്‍മ പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഇന്നലെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുകയായിരുന്നു. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിമാനം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശികളാണിവര്‍. ഇവര്‍ക്ക് പുറമെ 13 നേപ്പാളികളും മൂന്ന് ജപ്പാന്‍കാരും രണ്ടു ജര്‍മന്‍കാരും വിമാനത്തിലുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *