കോഴിക്കോട്: അൻപത് വർഷം മുൻപ് സ്ഥാപിതമായ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ആധുനിക വൽക്കരണ ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തി ഉൽഘാടനം ജൂൺ 2ന് വ്യാഴം കാലത്ത് 10.30ന് കക്കയം ജി.എൽ.പി.സ്കൂളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിക്കും. കെ.എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ.എം.പി മുഖ്യാതിഥിയാകും. കെ.എസ്.ഇ.ബി സിഎംഡി ഡോ.ബി.അശോക് ഐഎഎസ് സ്വാഗതം പറയും. സിജി ജോസ് (ഡയറക്ടർ ജനറേഷൻ-ഇലക്ട്രിക്കൽ കെഎസ്ഇബി ലിമിറ്റഡ്) റിപ്പോർട്ടവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഐഎഎസ് മറ്റ് സാമൂഹിക-രാഷ്ട്രീയ രംഗത്തുള്ളവർ ആശംസകൾ നേരും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അനിൽകുമാർ കെ.ആർ നന്ദി പറയും.