ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുക്കേണ്ടത്: ഡോ: ആര്‍സു

ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുക്കേണ്ടത്: ഡോ: ആര്‍സു

കോഴിക്കോട്: ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുക്കേണ്ടതെന്നും വര്‍ത്തമാന ഇന്ത്യയില്‍ ഭരണാധികാരികള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഡോ: ആര്‍സു പറഞ്ഞു. കര്‍ഷക നിയമങ്ങളും കെ.റെയില്‍ പദ്ധതിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. തങ്ങള്‍ക്കെതിരായ നിയമനിര്‍മാണം പിന്‍വലിക്കാന്‍ ഐതിഹാസിക സമരങ്ങളിലൂടെ കര്‍ഷകര്‍ക്ക് സാധിച്ചു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നിടത്ത് ജനാധിപത്യം ദുര്‍ബലപ്പെടും.

ജവഹര്‍ലാല്‍ നെഹ്‌റു എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 58ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ ഇന്ത്യന്‍ ജനാധിപത്യം ജീര്‍ണമാകാതിരിക്കാന്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിനെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ദേശീയ സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലും സ്വാതന്ത്ര്യാനന്തരമുള്ള രാജ്യവികസനത്തിലും ഒരു പങ്കുമില്ല. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച പഞ്ചവല്‍സപദ്ധതികളും പ്ലാനിങ് കമ്മീഷനുമൊക്കെയാണ് രാജ്യവികസനത്തിന്റെ അടിത്തറ. ഇന്നതല്ലാം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. മതാന്ധതയുടെ തിമിരം ബാധിച്ചവരാണ് രാജ്യം ഭരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി എഴുത്തുകാരാണ് കൊല്ലപ്പെട്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നൈതികതയാണ് പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ വി.അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. പി.എം അബ്ദുറഹിമാന്‍, ഡോ: പി. ശ്രീമാനുണ്ണി, നിജേഷ്, അരവിന്ദ്, പി. മൊയ്തീന്‍ മാസ്റ്റര്‍, വിനോദ് പടനിലം, ചോലക്കല്‍ രാജേന്ദ്രന്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ബീന പൂവത്തില്‍ സ്വാഗതവും ട്രഷറര്‍ എം.പ്രകാശന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *