കണ്ണൂർ: ഉത്തര കേരള കവിത സാഹിത്യ വേദിയുടെ കാക്കനാടൻ, പി.കുഞ്ഞിരാമൻ നായർ, ഒ.എൻ.വി.കുറുപ്പ്, മാധവിക്കുട്ടി അനുസ്മരണവും, പുരസ്‌കാര സമർപ്പണവും നാളെ (29ന്) ഞായർ ഉച്ചക്ക് 2 മണിക്ക് പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉൽഘാടനവും പുരസ്‌കാര സമർപ്പണവും പി.പി.സദാനന്ദൻ(എ.എസ്.പി.കണ്ണൂർ) നിർവ്വഹിക്കും. അക്ഷര ഗുരു കവിയൂർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ മുഖ്യാതിഥിയായിരിക്കും. മാധവിക്കുട്ടി അനുസ്മരണം സുനിൽ മടപ്പള്ളിയും, പി.കുഞ്ഞിരാമൻ നായർ അനുസ്മരണം അഡ്വ.പി.കെ.രവീന്ദ്രനും, കാക്കനാടൻ അനുസ്മരണം ഇ.ആർ.ഉണ്ണിയും, ഒ.എൻ.വി.കുറുപ്പ് അനുസ്മരണം വി.എം.മൃദുല ടീച്ചറും നിർവ്വഹിക്കും. പി.കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്‌കാരം വി.കെ.ഭാസ്‌കരൻ മാസ്റ്ററും, കാക്കനാടൻ കഥാ പുരസ്‌കാരം മോഹനൻ പുതിയോട്ടിലും, ഒ.എൻ.വി.കുറുപ്പ് കവിതാ പുരസ്‌കാരം വിശ്വനാഥൻ വടേശ്വരവും, മാധവിക്കുട്ടി കഥാപുരസ്‌കാരം ലേഖ കാദംബരിക്കും സമ്മാനിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അമ്പെയ്ത്ത് മൽസരത്തിൽ സ്വർണ്ണ മെഡൽ നേടിയ കുമാരി ശ്രീലക്ഷ്മിയെ ചടങ്ങിൽ ആദരിക്കും.
എൻ.പത്മനാഭന് പി.ഭാസ്‌കരൻ സ്മാരക വിജയ പത്രം സമർപ്പിക്കും. ചന്ദ്രൻ മന്ന ഇ.കെ.വീണടീച്ചർ ആശംസകൾ നേരും. പുരസ്‌കാര ജേതാക്കൾ മറുമൊഴി നടത്തും. സംഗീത പ്രാർത്ഥന ആലപിക്കും. ആർട്ടിസ്റ്റ് ശശികല സ്വാഗതവും, സൗമി മട്ടന്നൂർ നന്ദിയും പറയും.