വിദ്വേഷ പ്രസംഗ കേസ്: പി.സി ജോര്‍ജിന് ജാമ്യം

കൊച്ചി: വെണ്ണല കേസില്‍ പി.സി ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്നും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേസമയം, പി.സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നില്ല. എങ്ങനെ നിയന്ത്രിക്കുമെന്നുള്ളതാണ് പ്രശ്‌നമെന്നും സര്‍ക്കാര്‍ പറഞ്ഞു. വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല എന്നും ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *