മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നോക്കമുള്ളവര്‍ക്ക് സംവരണം നടപ്പാക്കണം: സാമന്തസമാജം

കോഴിക്കോട്: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സാമന്തസമാജം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
രക്ഷാധികാരികളായ എം.പി രവീന്ദ്രനാഥന്‍, എ.പി.ജി കര്‍ത്താ, ഡോ: ടി.എം സര്‍വോത്തമന്‍ നെടുങ്ങാടി, പ്രസിഡന്റ് സി.പി രവീന്ദ്രന്‍ ഏറാടിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ടി.എം ബാലകൃഷ്ണന്‍ ഏറാടി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ശ്രീഹരി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.വി രവീന്ദ്രന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. കേരള സാമന്ത യുവജന സമിതി പ്രസിഡന്റ് ശ്രീശാന്ത് ആശംസ നേര്‍ന്നു. ഭാരവാഹികളായി ടി.എം ബാലകൃഷ്ണ ഏറാടി (പ്രസി.), സി.പി പ്രകാശ് (വൈ.പ്രസി.), പി.ഗോപിനാഥന്‍ നെടുങ്ങാട് (സെക്രട്ടറി), കൃഷ്ണകുമാര്‍ (ജോ.സെക്രട്ടറി), പി.വി രവീന്ദ്രന്‍ (ട്രഷറര്‍), കോഴിക്കോട് യൂണിറ്റ് സെക്രട്ടറിയും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ എ.ശിവദാസന്‍ ഏറാടി നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *