കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെയും മാറ്റെന്നാളും മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഓഡിറ്റോറിയത്തിൽ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി നടത്തുമെന്ന് മെഡി.കോളേജ് ജന.മെഡിസിൻ വിഭാഗം മേധാവിയും ഇന്റേണൽ മെഡിസിൻ അബ്‌ഡേറ്റ് 2022ന്റെ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാനുമായ ഡോ.പി.ജയേഷ്‌കുമാറും, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഡാനിഷ്.ഇയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് (വെള്ളി) ക്രിട്ടിക്കൽ കെയറുമായി ബന്ധപ്പെട്ട് ശിൽപശാല നടക്കും. ഹൃദ്രോഗം, പക്ഷാഘാതം ഉൾപ്പെടെ 34 ഓളം വിഷയങ്ങളിൽ സംസ്ഥാനത്തെ സീനിയർ ഡോക്ടർമാർ ക്ലാസുകൾ നയിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, പ്രൈവറ്റ് ആശുപത്രികളിലെ ഡോക്ടർമാർ. പി.ജി.സ്റ്റുഡന്റ്‌സ് എന്നിവരാണ് പങ്കെടുക്കുക. 22-ാമത് തുടർ വിദ്യാഭ്യാസ പരിപാടിയാണ് നടക്കുന്നത്. 350 ഡോക്ടർമാർ സംബന്ധിക്കും.