തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ നിയമനം ഇപ്പോള്‍ പി.എസ്.സിക്ക് വിടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കോടിയേരി പറഞ്ഞു.
എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍ പറഞ്ഞിരുന്നു.
നിയമനങ്ങള്‍ക്കായി മാനേജ്മെന്റുകള്‍ വാങ്ങുന്ന കോടിക്കണക്കിന് രൂപ എവിടെ പോകുന്നുവെന്ന് ബാലന്‍ ചോദിച്ചു. സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്നും ബാലന്‍ പറഞ്ഞിരുന്നു.