കൊച്ചി: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നത് തെറ്റായ വഴക്കമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍. വ്യക്ത്യധിഷ്ഠിത പത്രപ്രവര്‍ത്തനമായിരുന്നു രാമകൃഷ്ണപിള്ളയുടേത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സുദീര്‍ഘ ചരിത്രമുള്ള മാധ്യമപരമ്പര നിലനില്‍ക്കുമ്പോഴാണ് വ്യക്തിവിരോധം മുഖമുദ്രയാക്കിയ സ്വദേശാഭിമാനിയെ മാതൃകയായി കൊണ്ടാടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ടായിരുന്ന അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സമദര്‍ശിയിലൂടെ തുടങ്ങി കേസരിയിലൂടെ പടര്‍ന്ന കേസരി എ. ബാലകൃഷ്ണപിള്ളയായിരുന്നു മാതൃകയാകേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാരദ ജയന്തിയുടെ ഭാഗമായി വിശ്വസംവാദ കേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പി.സുജാതന്‍.
ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, കുരുക്ഷേത്ര ബുക്സിന്റെ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ നാരദജയന്തി സന്ദേശം നല്‍കി.
വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖര പണിക്കര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.ജി സജീവ്, ആര്‍.രാജീവ് എന്നിവര്‍ സംസാരിച്ചു. മാധ്യമരംഗത്ത് മികവ് പുലര്‍ത്തിയ പത്രലേഖകര്‍ കെ.കെ വിശ്വനാഥന്‍, എ.കെ ജയപ്രകാശ്, എസ്.കൃഷ്ണകുമാര്‍, ഷിജു സി.എസ്, ശ്രീമൂലനഗരം മോഹന്‍ദാസ്, ശശി പെരുമ്പടപ്പ് എന്നിവരെ അനുമോദിച്ചു.