സത്‌സംഗ് – 2022 സ്വാമിസദ്യോജാത മെയ് 28ന് ഉദ്ഘാടനം ചെയ്യും

സത്‌സംഗ് – 2022 സ്വാമിസദ്യോജാത മെയ് 28ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ആര്‍ട് ഓഫ് ലിവിങ്ങിന്റെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായി ആര്‍ട്ട് ഓഫ് ലിവിങ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സത്‌സംഗ് – 2022 മെയ് 28ന് വൈകീട്ട് നാലു മണിക്ക് സ്വാമി സദ്യോജത ഉദ്ഘാടനം ചെയ്യുമെന്ന് സ്‌റ്റേറ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുധീര്‍ അരവിന്ദും ജില്ലാ സെക്രട്ടറി പി.സുരേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ട്രസ്റ്റി പ്രശാന്ത് നായര്‍, കര്‍മയോഗാ നാഷണല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെംബര്‍ ബി.എസ് ജയചന്ദ്രന്‍ അപ്പക്‌സ്‌ ബോഡ് ചെയര്‍മാന്‍ രാജേഷ് നായര്‍, സെക്രട്ടറി സി.മുരളീധരന്‍, ടീച്ചര്‍ കോ-ഓഡിനേറ്റര്‍ ഡോ: സുധീര്‍ അരവിന്ദ് എന്നിവര്‍ സംബന്ധിക്കും. സത്‌സംഗിന് പ്രശസ്ത സുമേരു സന്ധ്യ പിന്നണി ഗായിക ഡോ: സുധാ രാഞ്ജിത്ത് നേതൃത്വം നല്‍കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട മേഖലാ യോഗത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് അധ്യാപകരും കുടുംബാംഗങ്ങളും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മിഥുന്‍ ബ്രഹ്മചാരി, മൂടാടി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍. ഫോണ്‍: 9092346680, പി.സുരേന്ദ്രന്‍ (സെക്രട്ടറി) – 949506680

Share

Leave a Reply

Your email address will not be published. Required fields are marked *