ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് പോലിസ്. പോലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. നിലവില്‍ കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.