ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി വിനയ് കുമാര്‍ സക്‌സേന സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ രാജിവച്ചപ്പോഴാണ് പുതിയ ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേന വന്നത്. ഖാദി അന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ചെയര്‍മാനായിരുന്നു വിനയ് കുമാര്‍ സക്‌സേന. 2015ലായിരുന്നു കമ്മീഷന്റെ ചെയര്‍മാനായി സക്‌സേന നിയമിതനായത്.
വ്യക്തിപരമായ കാരണത്താല്‍ മുന്‍ ഗവര്‍ണറായിരുന്ന ബെയ്ജാല്‍ രാജിവച്ചത്. അഞ്ചു വര്‍ഷവും നാലു മാസവുമാണ് ബെയ്ജാല്‍ ഗവര്‍ണറായിരുന്നത്.