കോഴിക്കോട്: കാല്‍നൂറ്റാണ്ടിലധികം കാലത്തോളം റേഷന്‍ കടകള്‍ നടത്തിയും, സെയില്‍സ്മാനായും ജോലി ചെയ്തവരെ പെരുവഴിയിലാക്കുന്ന നോട്ടിഫിക്കേഷനാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജന.സെക്രട്ടറി കെ.മുഹമ്മദലിയും ട്രഷറര്‍ ഇ.അബൂബക്കര്‍ ഹാജിയും ആവശ്യപ്പെട്ടു. പത്ത് വര്‍ഷം ഒരു കടയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കി നിയമന ഗ്രേസ് മാര്‍ക്ക് 10ഉം തുടര്‍ന്ന് ഓരോ വര്‍ഷത്തിന് ഒരു മാര്‍ക്ക് വീതം പരമാവധി ഇരുപത് മാര്‍ക്കും നല്‍കുമെന്ന മുന്‍ ഉത്തരവാണ് റദ്ദാക്കപ്പെട്ടത്. നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പുതിയ കടകള്‍ അനുവദിക്കുമ്പോള്‍ ഹൈക്കോടതി നിര്‍ദേശാനുസരണമുള്ള സംവരണം നടത്താന്‍ നിര്‍ദേശമുണ്ടെങ്കിലും നിലവില്‍ ഇരുപത് വര്‍ഷത്തോളം അറ്റാച്ച് ചെയ്തുകൊണ്ടും താല്‍ക്കാലിക കടകളായി നടത്തുന്നവര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ സെയ്ല്‍സ്മാന്‍മാര്‍ക്കും മരണപ്പെട്ടവരുടെ അനന്തരാവകാശികളും സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവിന് പുറത്താണ്. നീതി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.