പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ടയേര്‍ഡ് സ്റ്റാഫ് അസോ.(കേരള) 11ാം സംസ്ഥാന സമ്മേളനം 28ന്

പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ടയേര്‍ഡ് സ്റ്റാഫ് അസോ.(കേരള) 11ാം സംസ്ഥാന സമ്മേളനം 28ന്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ടയേര്‍ഡ് സ്റ്റാഫ് അസോ.(കേരള) 11ാം സംസ്ഥാന സമ്മേളനം 28ന് ഷൊര്‍ണൂരില്‍ നടക്കും. എ.വി വേലായുധ മേനോന്‍ നഗറിലും എസ്. ഹരിഹരന്‍ ഹാളിലും (നിള റസിഡന്‍സി) നടക്കും. ഓള്‍ ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ടയറീസ്‌
ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മിത്രവസു ഉദ്ഘാടനം ചെയ്യും. പി.എന്‍.ബി ആര്‍.എസ്.എ കേരള പ്രസിഡന്റ് പി.കെ ലക്ഷ്മിദാസ് അധ്യക്ഷത വഹിക്കും. എ.ഐ.ബി.ആര്‍.എഫ് ചെയര്‍മാന്‍ കെ.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍.ബി ജന.മാനേജര്‍ പി.മഹീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.


എകെബിഇഎഫ് ഡിജിഎസ്‌ എ.സി ജോസഫ് , എം.സി പോള്‍, സുധേഷ്‌ ശ്രീധരന്‍ ആശംസകള്‍ നേരും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ എം.ആര്‍ മുരളി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ എന്‍.സുന്ദരന്‍ നന്ദിയും പറയും. ഉച്ചയ്ക്ക് 12 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഈശോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ട്രഷറര്‍ വി. വിജയകൃഷ്ണന്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം നാല് മണിക്ക് അവസാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *