കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളി. മെയ് ഒന്‍പതിലെ ഉത്തരവിലൂടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.
ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് കോടതി അവശ്യം തള്ളിയത്.
കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഉത്തരവ് കൈപ്പറ്റാത്തതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി.
മുന്‍പ് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്നും അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജയില്‍ മെയ് 31ന് വാദം തുടരും.