നടിയെ ആക്രമിച്ച കേസ്; അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ ഓഫിസിലായിരിക്കും കൂടിക്കാഴ്ച. കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരേ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ഇത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച.

സര്‍ക്കാരിനെ വിമര്‍ശിച്ചും രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം വഴിമുട്ടിയതിന് പിന്നിലെന്ന് ആരോപിച്ചുമാണ് അതിജീവിത ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് കൂടിക്കാഴ്ച.

Share

Leave a Reply

Your email address will not be published. Required fields are marked *