കളരി യാ വിരൈ ശിൽപ്പശാല 28,29ന്

കോഴിക്കോട്: ‘കളരി വിദ്യയും സിദ്ധ പാരമ്പര്യവും’ എന്ന വിഷയത്തിൽ 28,29 തിയതികളിൽ ഹോട്ടൽ നളന്ദയിൽ ശിൽപ്പശാല നടക്കും. സമൂഹത്തിലെ അവഗണിക്കപ്പെടുന്ന അറിവ് പാരമ്പര്യങ്ങളുടെ സംരക്ഷണത്തിനായി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന പിള്ളതാങ്ങി പൊത്തകം എന്ന സ്ഥാപനമാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. കളരി യാ വിരൈ പരമ്പരയിൽ തമിഴ് താളിയോലകളിലെ 12 പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്ത് ശിൽപ്പശാലയിൽ വെച്ച് പ്രകാശനം ചെയ്യും. ശിൽപ്പശാലയിൽ തമിഴ്‌നാട്ടിലെയും, കേരളത്തിലെയും സിദ്ധ വൈദ്യ വിദഗ്ധരും, കളരി ഗുരുക്കന്മാരും പങ്കെടുക്കും. പാരമ്പര്യ സിദ്ധ വൈദ്യ പ്രായോഗിക പരിശീലന പരിപാടിയുടെ ഉൽഘാടനവും ശിൽപ്പശാലയിൽ നടക്കും. കാലടി സംസ്‌കൃത സർവ്വകലാശാല അധ്യാപകൻ പി.കെ.ശശിധരൻ, പിള്ളതാങ്ങി പൊത്തകം ജനറൽ മാനേജർ പ്രസാദ്. എൻ, എഡിറ്റോറിയൽ ബോഡംഗം പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് pillathaangi.com എന്ന വെബ്‌സൈറ്റിലും 9447262817 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *