കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം കോവിഡ് കാലത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് കോടികളുടെ ഉപകരണം വാങ്ങി പ്രൈവറ്റ് കമ്പനികളിൽ നിന്ന് കമ്മീഷൻ തുക ഈടാക്കിയവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തപ്പോൾ അട്ടിമറിക്കാൻ ചില മത-രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുകയാണെന്നവർ ആരോപിച്ചു.
സംസ്ഥാനത്തെ ജില്ലാ-താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളേജുകളിലടക്കം കിറ്റുകൾ ഗുണമേൻമയില്ലാത്ത ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. സംസ്ഥാന സർക്കാർ നടത്തിയ അഴിമതി സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ പുറത്ത് വരില്ല. കെ.എസ്.ഹരിഹരനും, അഡ്വ.പി.കുമാരൻകുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.