അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; എല്ലാ പിന്തുണയും നല്‍കിയെന്ന് നടി

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; എല്ലാ പിന്തുണയും നല്‍കിയെന്ന് നടി

തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസില്‍ തന്റെ ആശങ്കകള്‍ അറിയിക്കുകയായിരുന്നുവെന്ന് നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പൂര്‍ണമായ പിന്തുണയാണ് നല്‍കിയതെന്നും കേസില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. രാവിലെ 10 മണിയോടെയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കുശേഷം ഡി.ജി.പിയെയും എ.ഡി.ജി.പി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

 

 

Image courtsey: Mediaone
Share

Leave a Reply

Your email address will not be published. Required fields are marked *