അതിജീവിതയ്ക്ക് നല്‍കിയ ഉറപ്പ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി അതിജീവിതയ്ക്ക് നല്‍കിയ ഉറപ്പ് വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഉറപ്പ് പോലെയാകാതിരിക്കട്ടെയെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. അതിജീവിതയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളോട് ഫെയ്‌സ്ബുക്കിലൂടെയാണ് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചത്.

‘ അക്രമം അതിജീവിച്ച നടിക്ക്
മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ!’ എന്നാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *