കൊളംബോ: കടത്തില്‍ ഉഴലുന്ന ശ്രീലങ്കയുടെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പ്രസിഡന്റ് തെരഞ്ഞെടുത്തു. മഹീന്ദ രാജപക്‌സെയുടെ രാജിയെ തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗ അധികാരേമല്‍ക്കുന്നത്.
1948ല്‍ നിന്ന് ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക തങ്ങളുടെ ഏറ്റവും മോശമായ സാമ്പത്തികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ധനകാര്യ വകുപ്പ് പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് തന്നെ വേണമെന്ന തര്‍ക്കത്തിനൊടുവിലാണ് പ്രധാനമന്ത്രിക്ക് തന്നെ പ്രസിഡന്റ് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയത്.