കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ പ്രവൃത്തിയാണിതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിന് വോട്ടിന് വേണ്ടി ഇത്തരത്തില്‍ നടിയെ മുന്‍നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന് മുരളീധരന്‍. നടിയുടെ പരാതിക്ക് പിന്നില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ല. സംഭവത്തില്‍ നീതി ലഭിക്കില്ലെന്ന് തോന്നിയാതിനാലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.