നടിയെ ആക്രമിച്ച കേസ്: ‘കഴിഞ്ഞ അഞ്ചു കൊല്ലം സര്‍ക്കാര്‍ അതിജീവിതക്കൊപ്പമായിരുന്നു എന്നതിന് കേരളം സാക്ഷിയാണല്ലോ’; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫ്

നടിയെ ആക്രമിച്ച കേസ്: ‘കഴിഞ്ഞ അഞ്ചു കൊല്ലം സര്‍ക്കാര്‍ അതിജീവിതക്കൊപ്പമായിരുന്നു എന്നതിന് കേരളം സാക്ഷിയാണല്ലോ’; മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫ്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. കഴിഞ്ഞ ദിവസം കേസില്‍ അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും ഭരണപക്ഷത്തെ നേതാക്കന്മാരും കേസില്‍ പ്രതിയായ ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ താനും സര്‍ക്കാരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനെയാണ് സാറാജോസഫ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.

സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങള്‍ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീര്‍ച്ച, അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും.
അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
അല്ലാതെ……….വേറൊന്ന്വല്ല.’

Share

Leave a Reply

Your email address will not be published. Required fields are marked *