ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ച് സമാജ്വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഈ മാസം 16നാണ് താന്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചതെന്ന് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പമെത്തിയാണ് കപില്‍ സിബല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.