കേരള വിധവാ വയോജന ക്ഷേമസംഘം സമ്മേളനം 30ന്

 

കോഴിക്കോട്: കേരള വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന സമ്മേളനം 30ന് രാവിലെ 10.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സതി ഐ.കെ അധ്യക്ഷത വഹിക്കും.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുക, വിധവാ പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിച്ച് മാസംതോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ എല്ലാ വായ്പകളും എഴുതിതള്ളുക, വിധവ-വയോജന കോര്‍പ്പറേഷന്‍ രൂപീകരിക്കുക, സ്വയംതൊഴിലിന് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുക. റേഷന്‍ കാര്‍ഡ് ബി.പി.എലില്‍ ഉള്‍പ്പെടുത്തുകയും 25 കി.ഗ്രാം അരി സൗജന്യമായി നല്‍കുക, പി.എസ്.സി നിയമനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുക. വയോജനങ്ങള്‍ക്ക് 1500 മെഡിക്കല്‍ അലവന്‍സ് നല്‍കുക, മതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കള്‍ക്ക് ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തുക എന്നിവയാണ് സമ്മേളനം ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *