എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണം: എ.കെ ബാലന്‍

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണം: എ.കെ ബാലന്‍

തിരുവനന്തപുരം: സമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. മുഖ്യമന്ത്രി വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്കും എം.ഇ.എസും ഈ നിര്‍ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണന്നും എ.കെ ബാലന്‍ പറഞ്ഞു.

നിയമനങ്ങള്‍ക്കായി മാനേജ്‌മെന്റുകള്‍ വാങ്ങുന്ന കോടിക്കണക്കിന് രൂപ എവിടെ പോകുന്നുവെന്ന് ബാലന്‍ ചോദിച്ചു. സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *