വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവ്

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവ്

കൊല്ലം: കേരളം കാത്തിരുന്ന വിസ്മയ കേസില്‍ ശിക്ഷ വിധിച്ചു. പ്രതി കിരണ്‍ കുമാറിന് 10 വര്‍ഷം തടവാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 304 ബി, 498 എ, 306 എന്നീ വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്.

അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലാണ് 12.5 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം തടവാണ് വിധിച്ചത്. ഇവ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി പറഞ്ഞത്.

വിസ്മയ കേസില്‍ വിധി വരുന്നത് 11 മാസത്തിനു ശേഷം. നാലു മാസമാണ് വിചാരണ നീണ്ടുനിന്നത്. കിരണ്‍ കുമാറിനെതിരേ ഏഴു വകുപ്പുകളാണ് ചുമത്തിയത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

കേസില്‍ 42 സാക്ഷികള്‍, 12 തൊണ്ടിമുതലുകള്‍, 120 രേഖകള്‍ തെളിവുകളായി ഹാജരാക്കിയത്. കേസിലെ ഏക പ്രതിയാണ് കിരണ്‍കുമാര്‍.
2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *