കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അട്ടിമറിക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ കേസില്‍ പോലിസിനെ പിന്നോട്ട് പിടിച്ച് വലിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഇതിനുള്ള ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് എന്നത് കൊണ്ടാണ് അതിജീവിതക്ക്് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.