കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജഡ്ജി പിന്മാറി. കേസില്‍ നിന്ന് ജഡ്ജി പിന്മാറിയതിനാല്‍ ഹരജി ഇന്ന് പരിഗണിച്ചില്ല. കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും.
നിലവിലെ ജഡ്ജിയെ വിശ്വാസമില്ലെന്നും അതുകൊണ്ട് ഹരജി മറ്റൊരു ബെഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു.