തിരുവനന്തപുരം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതിയുടെ വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീധനം എന്ന ദുരാചാരത്തിന് എതിരേയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് കോടതിയുടെ വിധിയെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ കേസ് അന്വേഷിച്ച അന്വേഷണസംഘവും പ്രോസിക്യൂഷനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.