വാരിയേസ് മാടായിയുടെ ഒഫീഷ്യല്‍ ജേഴ്‌സി പ്രകാശനം ചെയ്തു

വാരിയേസ് മാടായിയുടെ ഒഫീഷ്യല്‍ ജേഴ്‌സി പ്രകാശനം ചെയ്തു

പഴയങ്ങാടി: വാരിയേഴ്സ് മാടായിയുടെ ഒഫീഷ്യല്‍ ജേഴ്സി പ്രമുഖ സ്‌പോര്‍ട്‌സ് അനലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ അമീര്‍ മാടായി വാരിയേഴ്സ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മുര്‍ഷിദിന് നല്‍കി പ്രകാശനം ചെയ്തു. വാരിയേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍വച്ച് വാരിയേഴ്സ് മാടായിയുടെ സ്‌നേഹോപഹാരം ഡോ.മുനീബ് മുഹമ്മദ് അലി അമീര്‍ മാടായിക്ക് കൈമാറി.
അഡ്വ: മുനാഷ് മുഹമ്മദലി, കെ.പി അജ്മല്‍, ആസിഫ്, എം.എം, മുഫസിര്‍ മുസ്തഫ, ദില്‍ഷാദ്, അര്‍ഷദ്, അശറഫ്, സഫീര്‍, വി.പി മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷഫ്നാസ് അരുളകത് സ്വാഗതവും ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. കാര്യപരിപാടികള്‍ക്ക് ശേഷം വാരിയേഴ്സ് മാടായിയുടെ നേതൃത്വത്തില്‍ ഒരു ഫുട്‌ബോള്‍ സൗഹൃദ മത്സരവും സംഘടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *