കൊച്ചി: ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നതിനാല്‍ ലക്ഷദ്വീപില്‍ മത്സ്യബന്ധനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ ചിലപ്പോള്‍ 60 കി.മീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാലാണ് ലക്ഷദ്വീപ് തീരത്തെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കേരള-കര്‍ണാടക തീരങ്ങളില്‍ ഈ വിലക്ക് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
- മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ ഭൂപടം