കോഴിക്കോട്: സംസ്ഥാനത്ത് ജില്ലകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ റേഷന്‍ കടകള്‍, മണ്ണെണ്ണ മൊത്തവ്യാപാരികള്‍, മുന്‍പ് നിലനിന്നിരുന്ന സ്വകാര്യ ഹോള്‍സൈല്‍ ഡിപ്പോകള്‍ തുടങ്ങിയവരില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശികകള്‍ അദാലത്ത് നടത്തി പണം ഈടാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ ഇന്ന് അദാലത്ത് മീറ്റിങ്ങ് നടത്തി.
സര്‍ക്കാറിലേക്ക് ലഭിക്കേണ്ട പണം അദാലത്തിലൂടെ പിരിച്ചെടുക്കുന്നതോടൊപ്പം 2017ല്‍ റേഷന്‍ കടയില്‍ സ്റ്റോക്കുള്ള നോണ്‍ പ്രയോര്‍ട്ടി വിഭാഗത്തില്‍ നിന്നും മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ ഗോതമ്പിന്റെ പണവും 2020ല്‍ റേഷന്‍ കടയില്‍ സ്റ്റോക്കുള്ള അരി സൗജന്യമായി തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം നടത്തിയതിന്റെ മുതല്‍മുടക്ക് പണവും 2017-18 കാലഘട്ടത്തില്‍ തിരൂരങ്ങാടി താലൂക്കുകളില്‍ അടക്കം വ്യാപാരികളുടെ കമ്മീഷനില്‍ വന്ന അപാകതയെ തുടര്‍ന്ന് ലക്ഷകണക്കിന് രൂപ കുടിശ്ശിക നല്‍കാനുള്ള പണം നല്‍കുന്നതിന് അടിയന്തര നടപടി ഉണ്ടാക്കുക.
റേഷന്‍ കടകള്‍ പരിശോധനാവേളയില്‍ ആരോപിക്കുന്ന നിര്‍ദേശങ്ങള്‍ പോലും കുറ്റങ്ങളായി കണക്കാക്കി പ്രസ്തുത ആരോപണങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കാന്‍ അവസരംപോലും നല്‍കാതെ വ്യാപാരികളുടെ കമ്മിഷനില്‍ നിന്നും ഫൈനല്‍ പിടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.ശ്രീജന്‍ എന്നിവര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി ഡോ: സജിത് ബാബു, ചീഫ് ഫൈനാന്‍സ് ഓഫിസര്‍ ശുഭാഷ്, ജില്ലാ സപ്ലൈ ഓഫിസര്‍ ആര്‍.രാജീവ് എന്നിവരുമായി ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.