ഷാര്‍ജ: അന്തരിച്ച യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു. ഷാര്‍ജയില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
യുവ പണ്ഡിതന്മാരായ അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. മുഹ്‌യ്ദ്ധീന്‍ ഹുസൈന്‍ സഖാഫി, അഡ്വ. സുഹൈല്‍ സഖാഫി, അതീഖ് അസ്ഹരി, ഹാഫിള് ഷഹസാദ് റെനി, ഷാര്‍ജ എം.എം.ജെ.സി പ്രസിഡന്റ് പി. മൊയ്തീന്‍ ഹാജി, അബുദാബി എം.എം.ജെ.സി ജനറല്‍ സെക്രട്ടറി എം.ഹുസ്‌നാര്‍ എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.