വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം. വ്യാഴാഴ്ച വരെയാണ് ജാമ്യം.
72 വയസായി തനിക്കെന്നും 33 വര്‍ഷം എം.എല്‍.എ ആയ താന്‍ നിയമത്തിനു മുന്‍പില്‍ നിന്ന് ഒളിച്ചോടില്ലെന്നും തനിക്ക് പല അസുഖങ്ങളുണ്ടെന്നും പി.സി ജോര്‍ജ് ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഉത്തരവിട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്. പി.സി ജോര്‍ജ്ജിന് വേണ്ടി അഡ്വ. വിജയഭാനു ഹാജരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *