നീതി കിട്ടി, ഇനിയാര്‍ക്കും ഈ ഗതി വരാതിരിക്കട്ടെയെന്ന് വിസ്മയയുടെ കുടുംബം

നീതി കിട്ടി, ഇനിയാര്‍ക്കും ഈ ഗതി വരാതിരിക്കട്ടെയെന്ന് വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയ കേസിലുണ്ടായ കോടതിവിധിയില്‍ സന്തോഷമുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായതെന്നും വിസ്മയയുടെ രക്ഷിതാക്കള്‍. കേസില്‍ കിരണിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിതാവ് ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു വരാതിരിക്കട്ടെയെന്ന് വിസ്മയയുടെ അമ്മ സജിത കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവങ്ങള്‍ പൊതുസമൂഹത്തില്‍ എത്താന്‍ സഹായിച്ച മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും അമ്മ പറഞ്ഞു.

വിസ്മയ കേസില്‍ 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധിയുണ്ടായത്. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിവച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *