- കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം
- ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടെന്നും നീതി നടപ്പാക്കാന്‍ കോടതി ഇടപ്പെടണമെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാന്‍ തിരക്കിട്ട് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളും വന്നു. ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്കയുണ്ടെന്നും അതിജീവിതയുടെ ഹരജിയിലുണ്ട്.
കേസില്‍ പ്രതിപക്ഷത്തുള്ള ദിലീപ് ഉന്നത രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയാണ്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഇത് ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലെന്ന് അതിജീവിത ഹരജിയില്‍ ആരോപിക്കുന്നു.