കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത്: 2022 – 2023 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. മെയ് 19, വ്യാഴാഴ്ച ചേര്‍ന്ന മഹിളാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍വച്ച് അനീച ഷൈജിത്ത് – പ്രസിഡന്റ്, സിസിത ഗിരീഷ് – സെക്രട്ടറി, അഞ്ജന രജീഷ് – ട്രഷറര്‍, ജീവ ജയേഷ് – വൈസ് പ്രസിഡന്റ്, മിസ്ന ഫൈസല്‍ – ജോയിന്റ് സെക്രട്ടറി എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
രക്ഷാധികാരി പ്രമോദ് ആര്‍.ബി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. സൂം പ്ലാറ്റ്ഫോമില്‍ ചേര്‍ന്ന യോഗത്തില്‍ മഹിളാവേദി സെക്രട്ടറി ജീവ ജയേഷ് അധ്യക്ഷയായിരുന്നു. തുടര്‍ന്ന് സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിസിത ഗിരീഷ് സാമ്പത്തിക അവലോകന റിപോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ റിജിന്‍ രാജ്, ജനറല്‍ സെക്രട്ടറി ഫൈസല്‍.കെ, ട്രഷറര്‍ വിനീഷ് പി.വി, വൈസ് പ്രസിഡന്റ് ഷൈജിത്ത്.കെ, സ്‌പോര്‍ട്‌സ് സെക്രട്ടറി ജാവേദ് ബിന്‍ ഹമീദ്, രക്ഷാധികാരി പ്രമോദ് ആര്‍.ബി, മഹിളാവേദി മുന്‍ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍, മുന്‍ വൈസ് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ജ്യോതി ശിവകുമാര്‍, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, സഫൈജ നിഹാസ്, ശിവദാസ് പിലാക്കാട്ട്, ലാലു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സിസിത ഗിരീഷ് സ്വാഗതവും അഞ്ജന രജീഷ് നന്ദിയും പ്രകാശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *