കേരള സിവില്‍ സപ്ലൈസ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ 10ാം സംസ്ഥാന സമ്മേളനം 25 മുതല്‍

കേരള സിവില്‍ സപ്ലൈസ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ 10ാം സംസ്ഥാന സമ്മേളനം 25 മുതല്‍

കോഴിക്കോട്: കേരള സിവില്‍ സപ്ലൈസ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ 10ാം സംസ്ഥാന സമ്മേളനം 25,26ന് എസ്. ഗോവിന്ദന്‍ നായര്‍ നഗറില്‍ (എസ്.കെ പൊറ്റക്കാട്ട് ഹാള്‍) നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി ബാലനും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ ബിനില്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

25ന് ഹോട്ടല്‍ നളന്ദ വൈകിട്ട് നാലു മണിക്ക് പട്ടിണിപ്പെരുപ്പത്തിന്റെ ഇന്ത്യയും കേരള ബദലും എന്ന വിഷയത്തില്‍ തുറന്ന സംവാദനം നടക്കും. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യു. ടി.വി ബാലന്‍ അധ്യക്ഷത വഹിക്കും.
അജിത്ത് കൊളാടി വിഷയാവതരണം നടത്തും. ജി.മോട്ടിലാല്‍, പി.കെ നാസര്‍, പി.ഗവാസ്, ബീന ഭദ്രന്‍ സംസാരിക്കും.
26ന് കാലത്ത് 10.30ന് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.ആര്‍ ബിനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജീവ് കുമാര്‍ സ്വഗതം പറയും. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, പി.എസ് സന്തോഷ്‌കുമാര്‍, ജയപ്രകാശന്‍ കെ പ്രസംഗിക്കും. ആര്‍.വി സതീഷ്‌കുമാര്‍ നന്ദി പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *