കേരള കോ.ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് ധര്‍ണ 25ന്

കോഴിക്കോട്: മിനിമം പെന്‍ഷന്‍ 8000 രൂപയാക്കുക, നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയാക്കി ഉയര്‍ത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ പെന്‍ഷകാരെ ഉള്‍പ്പെടുത്തുക, സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം സഹകരണ പെന്‍ഷന്‍ പരിഷ്‌കരണവും നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോ.ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
27 വര്‍ഷമായി പെന്‍ഷന്‍ രംഗത്ത് പരിഷ്‌കരണം നടന്നിട്ട്. ജില്ലാ ബാങ്കുകളില്‍നിന്ന് വിരമിക്കുന്നവര്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതില്‍ വിവേചനമുണ്ടെന്നും അത് പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ധര്‍ണ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്ഥാപക പ്രസിഡന്റ് കെ.സി കുഞ്ഞികൃഷ്ണന്‍ നായര്‍, സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍, കുന്നത്ത് ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്, വി.പി ബാലകൃഷ്ണന്‍ നായര്‍ താലൂക്ക് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *