2022 മെയ് 26 മുതല്‍ 28 വരെ സ്ലോവെനിയയിലെ സോബോട്ടയില്‍ വച്ച് നടക്കുന്ന ത്രിദിന പട്ടം പറത്തല്‍ മഹോത്സവത്തില്‍ ഒളിംപിക്‌സ് ഇനമായ കൈറ്റ് ബോര്‍ഡിങ്, പവര്‍ കൈറ്റ്, പാരാസൈലിങ് വിഭാഗത്തില്‍ അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, ആഫ്രിക്ക, എഷ്യന്‍ വന്‍കരകളില്‍ നിന്നുള്ള 65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വരുന്ന ടീമുകളുടെ പട്ടം പറത്തല്‍ മത്സരവും നടക്കുന്നതാണ്.
ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പ്രസ്തുത രാജ്യങ്ങളിലെ സ്‌പോര്‍ട്‌സ് ആന്റ് ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടത്താനും വണ്‍ ഇന്ത്യ കൈറ്റ് ടീമിന് ക്ഷണം ലഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രിയയില്‍ എത്തുന്ന വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ സ്ഥാപകനും പര്യടനത്തിന്റെ ക്യാപ്റ്റനുമായ അബ്ദുല്ല മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള നാലാംഗ ഇന്ത്യന്‍ കൈറ്റ് ടീമിന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വീകരിക്കുന്നതാണ്.
ഏഴു രാജ്യങ്ങളിലെ മലയാളി അസോസിയേഷന്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചയില്‍ 2024 ലെ പാരിസ് ഒളിംപിക്‌സില്‍ പുതിയ ഇനമായി വരുന്ന കൈറ്റ് സര്‍ഫിങ് മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളും അതിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകളും വിശദീകരിക്കുന്നതാണ്.
ഇന്ത്യന്‍ കൈറ്റ് ടീമിന്റെ പര്യടനത്തോടനുബന്ധിച്ച് യൂറോപ്യന്‍ കൈറ്റ് ഒഫീഷ്യല്‍സ് ജാസ കാപ് – സ്ലോവെനിയ, നാഴ്‌സിര്‍ വോലാന്റ് – ഫ്രാന്‍സ്, റോള്‍ഫ് സിമെര്‍മന്‍ – ജര്‍മനി, ജോര്‍ഡി പിയേറ – സ്‌പെയിന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയും മലയാളി അസോസിയേഷന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയും വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്നതാണ്.