വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം: ധനമന്ത്രി

വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം: ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന കെ.എഫ്.സിയുടെ സംയുക്ത സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ബാങ്കിങ് മേഖല മനുഷ്യത്വരഹിതമായി മാറിയിരിക്കുകയാണ്. ബാങ്കുകള്‍ ലാഭം കൂട്ടുന്നു. ബാങ്കുകളുടെ നിലപാടില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. അതേസമയം മനുഷ്യത്വ മുഖത്തോടെയാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.എഫ്.സി പ്രവര്‍ത്തിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും നൂതന ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരാണെന്നും ധനമന്ത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *