തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ് പിണറായി സര്‍ക്കാരെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കേസില്‍ ഇതുവരെയായി കൃത്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിട്ടില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല. നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പി.സി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പോലിസ് വാദിച്ചു. പ്രസംഗത്തിന്റെ വീഡിയോയും പോലിസ് കോടതിയില്‍ ഹജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി.